ആലപ്പുഴ: കോവിഡ് വ്യാപനവും, കടല്‍ക്ഷോഭവും കാരണം തീരദേശവാസികള്‍ കടുത്ത ദുരിതം അനുഭവിച്ചിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ 27ന് ധീവരസഭ സംസ്ഥാന വ്യാപകമായി അവകാശ ദിനമായി ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രത്യക്ഷ സമരം ഹൈക്കോടതി നിരോധിച്ചിട്ടുള്ളതിനാണ് പ്രതീകാത്മക പ്രതിഷേധത്തിന് തീരുമാനിച്ചത്. കോവിഡും, പ്രകൃതിക്ഷോഭവും കാരണം മാസങ്ങളായി മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്.
എന്നാല്‍ സര്‍ക്കാര്‍ കേവലം അഞ്ചര കോടി രൂപയുടെ സഹായം മാത്രമാണ് ആകെ നല്‍കിയത്.രണ്ടു മാസത്തെ പെന്‍ഷനും, മൂന്നുമാസത്തെ മണ്ണെണ്ണ സബ്സിഡിയും കുടിശിഖയാണ്. കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു ബജറ്റുകളിലായി 527 കോടി രൂപ വകയിരുത്തിയിട്ടും നാമമാത്രമായ തുകയാണ് ചെലവഴിച്ചത്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു. ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ്, സെക്രട്ടറി സജിമോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: