തൃശൂര്‍: കടലാക്രമണം നടന്ന തൃപ്രയാര്‍ തളിക്കുളം പഞ്ചായത്തിലെ തീര പ്രദേശങ്ങളില്‍ ബിജൈപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ. അനീഷ്കുമാര്‍ സന്ദര്‍ശനം നടത്തി. ചിലങ്ക ബീച്ച് മുതല്‍ അറപ്പതോട് വരെയുള്ള 2.1 കിലോ മീറ്റര്‍ ദൂരത്തില്‍ കടല്‍ഭിത്തി നിര്‍മ്മിച്ച് തീരദേശ റോഡിനേയും പ്രദേശവാസികളായ രണ്ടായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തേയും സംരക്ഷിക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉടന്‍ നടപടി കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം പഞ്ചായത്തായിട്ടു പോലും സ്ഥലം എംപ്ി ഈ വിഷയത്തില്‍ നിസംഗത പുലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്. തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിനുള്ള ഫണ്ടുകള്‍ ലാപ്സാക്കിയും വകമാറ്റി ചിലവഴിച്ചും തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്ന കേരള സര്‍ക്കാറിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും അനീഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബിജൈപി ജില്ലാ ട്രഷറര്‍ സുജയ്സേനന്‍, വൈസ് പ്രസിഡന്റ് പ്രമീള സുദര്ശന്, മഹിളാ മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ലിജി മനോഹരന്, ബിജെപി മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, ജനറല്‍ സെക്രട്ടറി എ.കെ. ചന്ദ്രശേഖരന്, വൈസ് പ്രസിഡന്റ് ഭഗീഷ് പൂരാടന്, സെക്രട്ടറി ലാല്‍ ഊണുങ്ങല്‍, പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുന്നത്ത്, സാമിപട്ടരുപുരയ്ക്കല് തുടങ്ങിയവര്‍ പ്രസിഡന്റിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: