തൃശൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്രവേശന നടപടികള്‍ 24 മുതല്‍ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ഹയര്‍ സെക്കന്‍ഡറി അക്കാദമിക് കോര്‍ഡിനേറ്റര്‍ വി.എം. കരീം അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ഏകജാലക പ്രവേശനത്തിലൂടെയാണ് അഡ്മിഷന് പ്രക്രിയ ആരംഭിക്കുക. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. ട്രയല്‍ അലോട്ട്മെന്റ് കൂടാതെ അലോട്ട്മെന്റുകളും സപ്ലിമെന്ററി അലോട്ടുമെന്റുകളും ഉറപ്പാകും. സ്പോര്‍ട്ട്സ് ക്വാട്ട അഡ്മിഷന് കഴിഞ്ഞ വര്‍ഷം രജിസ്ട്രേഷന് ഉണ്ടായിരുന്നു.
മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ സ്പോര്‍ട്ട് കൗണ്‍സിലില്‍ ആദ്യ രജിസ്ട്രേഷന് നടത്തണം. കൗണ്‍സില്‍ നല്കുന്ന സ്കോര്‍ കാര്‍ഡ് അടക്കം ഏകജാലക രജിസ്ട്രേഷന് നടത്തണം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സാധാരണ പോലെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
2018 ന് മുമ്പ് പാസായ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷ എഴുതി എന്ന് സത്യവാങ് മൂലം നല്‍കേണ്ടി വരും. 2018 ന് ശേഷമുള്ളവര്‍ക്ക് സാധാരണ പോലെ അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാക്കി വരുന്ന സിബിഎസ്ഇ/ ഐസിഎസ്ഇ വിദ്യാര്‍ത്ഥികളുടെ കോമ്പിനേഷന്‍ വ്യത്യാസമുള്ളതു കൊണ്ട കേരള സിലബസില്‍ രണ്ടാം വര്‍ഷം ചേരാന്‍ സാധിക്കുകയില്ല. അവര്‍ക്ക് ആ സംസ്ഥാനത്തെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തു ഇവിടെ ഏകജാലക പ്രവേശനം നേടാം.
2010 മുതല്‍ നീന്തല്‍ അറിയുന്നവര്‍ക്ക് ബോണസ് പോയന്റു്. ബന്ധപ്പെട്ട ലോക്കല്‍ ബോഡിയില്‍ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്) രൂപീകരിച്ച സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ ഒപ്പിട്ട് സീല്‍ വച്ച സര്‍ട്ടിഫിക്കറ്റ് കോപ്പി അപേക്ഷയോടൊപ്പം വെക്കണം.
സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എസ്എസ്എല്‍സി കാര്‍ഡിലെ ജാതി, സമുദായം എന്നിവ മതിയാകും. സിബിഎസ്ഇ/ഐസിഎസ്ഇ അപേക്ഷാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതി /സമുദായം എന്നിവ രേഖപ്പെടുത്താത്തതിനാല്‍ ആനുകൂല്യം കിട്ടുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കേണ്ടി വരും.
ജില്ലയില്‍ ഓരോ അപേക്ഷാര്‍ത്ഥിക്കും വീട്ടില്‍ ഇരുന്ന് അപേക്ഷിക്കാവുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട. നോട്ടിഫിക്കേഷന്‍ ഇറങ്ങിയാലുടന്‍ ജില്ലയിലെ അപേക്ഷാര്‍ത്ഥികള്‍ക്ക് സ്വയം അപേക്ഷിക്കാവുന്ന വിധത്തില്‍ മൊബെല്‍ ആപ്പ് റിലീസ് ചെയ്യും.
എല്ലാ സ്കൂളുകളിലും കരിയര്‍ ഗൈഡന്‍സ്, നാഷ്ണല്‍ സര്‍വ്വീസ് സ്കീം എന്നിവയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡുകളുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ഹെല്‍പ്പ് ഡെസ്കുകള്‍ ഉണ്ടാകും. മറ്റു ഏജന്‍സികളുടെ സഹായം ഇല്ലാതെ സ്കൂളില്‍ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവിധാനങ്ങള്‍ ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: