കൊല്ലം: ദുര്‍ഗാദാസ് സ്മൃതിദിനത്തില്‍ സ്മരണികാ പ്രകാശനം. നിലമേല്‍ ദുര്‍ഗാദാസ് സാംസ്കാരികസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്. സുദര്ശന് പ്രകാശനം നിര്‍വഹിച്ചു. ധര്‍മ്മത്തിനും സംസ്കൃതിക്കും വേണ്ടി പൊരുതി മരിച്ചവരുടെ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാര്‍ക്സിസ്റ്റുകളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട ദുര്‍ഗാദാസിന്റെ സ്മരണ തലമുറകളെയും പ്രചോദിപ്പിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ജ്വലിക്കുന്ന ജീവിതമായിരുന്നു ദുര്ഗാദാസിന്റേതെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് ക.ഭാ. സുരേന്ദ്രന് പറഞ്ഞു. ദേശീയതയ്ക്കെതിരെ മാര്‍ക്സിസ്റ്റ്-ജിഹാദി കൂട്ടുകെട്ട് സജീവമാണ്. കലാലയങ്ങളില്‍ ദുര്‍ഗ്ഗാദാസിനെ പോലെയുള്ള ദേശീയവാദികളെ കൊല്ലുന്നതിന് പിന്നില്‍ ഇത്തരം കൂട്ടുകെട്ടുകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: