കോഴിക്കോട്: ജില്ലയില്‍ 12 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം , തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, ആയഞ്ചേരി,പെരുമണ്ണ, അഴിയൂര്‍, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളിലാണ് എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായത്.
12 ഗ്രാമപഞ്ചായത്തുകളിലുമായി 23 വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളായത്. വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളും കണ്ടൈന്റ്—മെന്റ് സോണാണ്. കൂടാതെ മുന്‍സിപ്പല്‍ ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും, കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണിലാണ്.
പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണുകളായ വാര്‍ഡുകള്‍ 1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് – അടിവാരം (6), 21. കാക്കവയല്‍, എലിക്കാട് (7), കൈതപ്പൊയില്‍ (8) 2. മൂടാടി – ചിങ്ങപുരം (5) 3. ഒളവണ്ണ ഗ്രാമപഞ്ചായത്ത് – പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ്— (4) 4. വേളം – കൂളിക്കുന്ന് (8) 5. വളയം -ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍ 6. ചോറോട് -വൈക്കിലശ്ശേരി (7) 7. ചെങ്ങോട്ട്കാവ് -മാടക്കര (17) 8. മൂടാടി -വീരവഞ്ചേരി (4) 9. പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19) 10. തലക്കുളത്തൂര്‍ -ചിറവക്കില്‍ (16) 11. ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19) 12. പെരുവയല്‍ – പൂവാട്ടുപറമ്പ് ഈസ്റ്റ് (11), 13 കുന്നമംഗലം (1) പതിമംഗലം, 14. ഓമശ്ശേരി (8), അമ്പലക്കണ്ടി (9), 15. ഏറാമല, നെല്ലാച്ചേരി (16) കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളെയാണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74) എന്നിവയാണ് കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ് (33), 32 വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: