ദുബായ്: ടെസ്റ്റിലെ ജയപരാജയങ്ങള്‍ വ്യക്തിഗത റാങ്കിങ്ങില്‍ മാറ്റംവരുത്തുകയെന്നതിനും ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര സാക്ഷ്യം വഹിച്ചു. ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്സ് ഒന്നാമത്. രണ്ടാം മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും നടത്തിയ പ്രകടനമാണ് വിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡറെ മറികടക്കാന്‍ സ്റ്റോക്സിനെ തുണച്ചത്.
വിന്‍ഡീസ് ജയിച്ച ആദ്യ ടെസ്റ്റിനു ശേഷം പുറത്തിറക്കിയ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹോള്‍ഡര്‍ ഒന്നാമതെത്തിയിരുന്നു. ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ സ്റ്റോക്സ് മുകളില്‍കയറി. 497 പോയിന്റോടെയാണ് സ്റ്റോക്സ് ഒന്നാമതുള്ളത്. ഹോള്‍ഡര്‍ക്ക് 459 പോയിന്റ്. പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാമതും ആര്. അശ്വിന് അഞ്ചാമതുമുണ്ട്.
കഴിഞ്ഞ ടെസ്റ്റിലെ പ്രകടനം സ്റ്റോക്സിനെ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മൂന്നാമതെത്തിച്ചു. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാമതും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാമതും തുടരുന്നു. എട്ടാമത് ചേതേശ്വര്‍ പൂജാരയും പത്താം സ്ഥാനത്ത് അജിങ്ക്യ രഹാനെയുമുണ്ട്. ബൗളര്‍മാരില്‍ ഓസീസിന്റെ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. രണ്ടാമതായിരുന്ന ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറാണ് രണ്ടാമത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഏഴാമതുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: