ന്യൂദല്‍ഹി: വ്യക്തിഗത വിവര ചോര്‍ച്ചയും ഹാക്കിങ്ങ് ആരോപണവും ഉയര്‍ന്നതോടെ ട്വിറ്ററിനോട് വിശദീകരണം തേടി ഇന്ത്യ. അമേരിക്കയില്‍ പ്രമുഖരുടെയടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് സുരക്ഷ സംബന്ധിച്ച വിശദീകരണം ഇന്ത്യ തേടിയത്.
അമേരിക്കയിലെ ഹാക്കിങ് വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ അക്രമികള്‍ ട്വീറ്റ് ചെയ്ത ബിറ്റ്കോയിന് തട്ടിപ്പിനായുള്ള ലിങ്ക് എത്ര ഇന്ത്യക്കാര്‍ ഉപയോഗിച്ചുവെന്ന വിവരവും കൈമാറണമെന്നും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അയച്ച നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേതടക്കം യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വന്‍കിടക്കാരുടെ ട്വിറ്ററുകളാണ് കഴിഞ്ഞ ദിവസം ഹാക്ക് ചെയതത്. ഇവരുടെയെല്ലാം അക്കൗണ്ടില്‍ നിന്ന് ഹാക്കര്‍മാര്‍ ചെയ്ത ട്വീറ്റില്‍, അജ്ഞാത ബിറ്റ്കോയിന് വോലറ്റിലേക്ക് 1000 യുഎസ് ഡോളര്‍ അയച്ചാല്‍ 2000 ഡോളര്‍ തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇത് അമേരിക്കയില്‍ അടക്കം വന്‍ വിവാദം ആയതോടെ അടിയന്തര നടപടിയുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ചായിരിക്കും കേന്ദ്രത്തിന്റെ തുടര്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: