തൃശൂര്‍: കേരള തീരത്തെ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ നാളെ കടലില്‍ മല്‍സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല.
തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ് മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മധ്യ-കിഴക്കന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍, കര്‍ണാടക, തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
കൊമോറിന്‍ മേഖലയില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.. ഈ ദിവസങ്ങളില്‍ മേഖലകളില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് പ്രത്യേക ജാഗ്രത നിര്‍ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: