തൃശൂര്‍: ക്ഷയരോഗിയായ ഭര്‍ത്താവ് മരിച്ചപ്പോള്‍ സഹായത്തിനായി ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ട ഭാര്യക്ക് ലഭിച്ചത് കടുത്ത അവഗണന. പഴയന്നൂര്‍ കിളിനിക്കടവില്‍ ഒറ്റമുറി ഷെഡില്‍ ദുരിത ജീവിതം നയിച്ചിരുന്ന വത്സലയുടെ ഭര്‍ത്താവ് മൂക്കിനിയില്‍ മണി (52)യാണ് ശനിയാഴ്ച രാത്രിയില്‍ മരിച്ചത്.
3 വയസുള്ള കുഞ്ഞിനേയും എടുത്ത് ഭര്‍ത്താവ് മരിച്ച വിവരം രാത്രി തന്നെ സമീപത്തെ വീടുകളില്‍ അറിയിച്ചെങ്കിലും സഹായത്തിനാരുമെത്തിയില്ല. ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് സ്ഥലത്തെത്തി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചപ്പോള്‍ നിങ്ങള്‍ വേണ്ടത് ചെയ്തോളൂ.. എന്ന മറുപടിയാണ് കിട്ടിയത്. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും ആരോഗ്യവകുപ്പിനാണ് ഇത്തരം കാര്യങ്ങളില്‍ ചുമതലയെന്ന് പറഞ്ഞ് ഒഴിഞ്ഞു.
ഒടുവില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകരാണ് ഇവരെ സഹായിക്കാനെത്തിയത്. ഐവര്‍മഠം പൊതു ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിലപാടില്‍ നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: