തൃശൂര്‍: ജില്ലയിലെ തീരദേശ മേഖലയില്‍ കടലേറ്റം രൂക്ഷമായി തുടരുന്നു. തൃപ്രയാര്‍ പ്രദേശത്ത് പഞ്ചായത്ത് ബ്ലോക്ക്ഭരണസമിതികളുടെ അനാസ്ഥമൂലം 50 ഓളം കുടുംബങ്ങള്‍ ദുരിതത്തിലേക്ക്. തീരദേശമായ തളിക്കുളവും വാടാനപ്പള്ളിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നേഹതീരം തീരദേശ റോഡ് ഏത് സമയത്തും കടലെടുത്ത പോകുന്ന രീതിയിലാണ്.
ജിയോ ബാഗ് സ്ഥാപിക്കുന്നതിനുള്ള നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കും പഞ്ചായത്ത് ബ്ലോക്ക് അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കടലേറ്റം ശക്തമാകുമ്പോള്‍ ജിയോ ബാങ്ക് സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചില്ല. കടലില്‍ നിന്ന് തീരദേശ റോഡിലേക്ക് ഇപ്പോള്‍ കേവലം വെറും 20 മീറ്റര്‍ മാത്രമാണ് ദൂരം. പലസ്ഥലത്തും റോഡിലേക്ക് കടല്‍ജലം എത്തി തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം തന്നെ പലഭാഗങ്ങളിലും കടല്‍ എടുത്തു.
തമ്പാന് കടവ് ബീച്ചില്‍ അതിശക്തമായ കടലേറ്റമാണ് അനുഭവപ്പെട്ടത്. മാറിത്താമസിക്കാന്‍ മറ്റു സ്ഥലമില്ലാതെ തീരദേശവാസികള്‍ ആശങ്കയിലാണ്. കൊറോണ ഭീതിയില്‍ ബന്ധുവീടുകളിലും അഭയം ലഭിക്കാത്ത അവസ്ഥയാണെന്ന് തീരദേശ വാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: