തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി തന്നിഷ്ട പ്രകാരം നടത്തിയ നിയമനങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുന്നു.
ഇഷ്ടക്കാര്‍ക്ക് വേണ്ടി അനധികൃത നിയമനങ്ങളും വഴിവിട്ട സഹായങ്ങളും ശിവശങ്കര്‍ നല്‍കിയെന്നാണ് സൂചന. താത്പര്യമുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡും വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡും. മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന് സ്വന്തം വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡും ദുരുപയോഗം ചെയ്തിരുന്നു. അരുണ്‍ ബാലചന്ദ്രന് പുറമെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ താത്കാലിക ജോലിയില്‍ കയറി പറ്റിയവര്‍ പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കുന്നു.
അരുണ്‍ ബാലചന്ദ്രന് സര്‍ക്കാര്‍ വാഹന ദുരുപയോഗം ചെയ്യുന്നതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. എന്നാല്‍ ശിവശങ്കര്‍ ഇടപെട്ട് നടപടിയെടുക്കാതെ ഒഴിവാക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാവു എന്നതാണ് ചട്ടം. എന്നാല്‍ ശിവശങ്കര്‍ നിയോഗിച്ച താത്കാലിക ജീവനക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്. മറ്റു സംസ്ഥാനങ്ങളിലടക്കം നിരവധി വിനോദയാത്രകളും ഈ താത്കാലിക ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രവച്ച വാഹനങ്ങളില്‍ നടത്തിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകളോ യോഗ്യതകളോ പോലും നോക്കാതെ നിരവധി അനധികൃത നിയമനങ്ങളാണ് ശിവശങ്കരന് ഐടി വകുപ്പില്‍ നടത്തിയത്. പരീക്ഷയോ അഭിമുഖമോ നടത്തിയിരുന്നില്ല.. സാധാരണഗതിയില്‍ ഐടിയുമായി ബന്ധപ്പെട്ട ആളുകളുടെ ആവശ്യം വരുമ്പോള്‍ സിഡിറ്റില്‍ നിന്നോ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്ക് നിയമിക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: