കേരള മാതൃക എന്നത് വിഘടനവാദത്തിന്റെ വിത്താണെന്ന് വിവരമുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ബിജെപി വിരുദ്ധതയും നരേന്ദ്രമോദി വിദ്വേഷവും ഊതിക്കാച്ചി കേരളം എന്തോ വലിയ സംഭവമാണെന്ന് വരുത്താന്‍ കഠിനപ്രയത്നമാണ് ചിലര്‍ നടത്തിയത്. എന്തിനും ഏതിനും ദേശീയ നിലവാരവുമായി കേരളത്തെ തട്ടിച്ച്, വിശുദ്ധനാടെന്ന പദവിയുണ്ടാക്കല് വിഘടനവാദത്തിലേക്കുള്ള ചുവടുവയ്പായിരുന്നു. പ്രളയവും കൊറോണയും പൗരത്വ നിയമവുമൊക്കെ അതിനുള്ള അവസരമാക്കി. തീവ്രവാദി സംഘടനകള്‍, കള്ളക്കടത്തുകാര്‍, വാണിഭക്കാര്‍, പിആര്‍ ഏജന്‍സികള്‍ എന്നിവരെല്ലാം ‘കേരള മാതൃക’ നാണമില്ലാതെ പാടി നടന്നു. മുഖ്യമന്ത്രി രാജ്യ തലവനെപോലെ വിദേശയാത്രകള്‍ ചെയ്ത് പ്രഖ്യാപനങ്ങള്‍ നടത്തി. ദേശീയതയേയും ദേശബോധത്തേയും കളങ്കപ്പെടുത്താനുള്ള ചെറിയ അവസരം പോലും മുതലാക്കി. സൈനികരെ ഇകഴ്ത്തുകയും രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു നേരെ കൊഞ്ചനം കുത്തുകയും ചെയ്തു. രാജ്യത്തിന് മാത്രമല്ല ലോകത്തിനു തന്നെ കേരളമാണ് മാതൃക എന്നു പോലും പറയാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടായില്ല. കേരളത്തിന്റെ മാതൃക ക്യൂബയും വിയറ്റ്നാമുമാണെന്ന് തള്ളാനുള്ള ഉളുപ്പില്ലായ്മയും കണ്ടു.
അതിനൊക്കെ അല്പ്പായിസുമാത്രം എന്നതാണ് ഇപ്പോള്‍ കാണുന്നത്. കൊറോണ പ്രതിരോധം കൈവിട്ടതും സ്വര്‍ണക്കടത്ത് കൈവിലങ്ങാകുന്നതും ‘കേരള മാതൃക’യെ സോപ്പുകുമിളയാക്കി.
ഇന്ത്യയില്‍ നിന്ന് കേരളത്തെ അടര്‍ത്തിയെടുക്കാനുള്ള വിഘടന വാദത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങള്‍ വഴി കാലങ്ങളായി നടക്കുന്ന സ്വര്‍ണക്കടത്താണ് ഇതിനെല്ലാമുള്ള പ്രധാന വരുമാനമാര്‍ഗം. ദല്‍ഹി കലാപത്തിനുള്ള ഫണ്ടിങ് നടന്നതുപോലും കോഴിക്കോട്ട് നിന്നായിരുന്നു എന്ന സുപ്രധാന വിവരം കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. രാഷ്ട്രീയവും മതപരവുമായ സ്വീകാര്യതയാണ് കേരളത്തിലേക്ക് തീവ്ര ഭീകരസംഘടനകളെ ക്ഷണിച്ചുവരുത്തിയത്.
ഗള്‍ഫില്‍ നിന്നും ഒഴുകിയെത്തുന്ന കണക്കില്ലാത്ത കോടികളുടെ മറവില്‍ ദക്ഷിണേന്ത്യയിലെ ചെറുതും വലുതുമായ തീവ്രവാദ ഗ്രൂപ്പുകള്‍ യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. സ്വര്‍ണക്കടത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും ക്വട്ടേഷന്‍ സംഘങ്ങളുടെ വന്‍ ശൃംഖല തന്നെ രൂപപ്പെട്ടു. പച്ചക്കറിക്കച്ചവടം മുതല്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ വരെ ഇവരുടെ നിയന്ത്രണത്തിലായി. ഭരണസ്വാധീനവും രാഷ്ട്രീയ പിന്തുണയും തുണയാവുകയും ചെയ്തു. പൗരത്വ അനുകൂല റാലികളെ കടന്നാക്രമിച്ച് കലാപത്തിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ പലയിടത്തും നടന്നു. മറുഭാഗം പാലിച്ച സംയമനമാണ് സ്ഥിതിഗതികള്‍ വഷളാകാതെ കേരളത്തെ കാത്തുരക്ഷിച്ചത്. പൗരത്വബില്‍ അനുകൂലികളുടെ കച്ചവടം മുടക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ നീക്കങ്ങള്‍ മതപരമായ ധ്രൂവീകരണത്തിലൂടെ മേധാവിത്വമുറപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു. രാഷ്ട്രീയം, മതം, സിനിമ, വ്യാപാരം എന്നിങ്ങനെ പല മേഖലകളിലായാണ് ഇതിനുള്ള മുന്നൊരുക്കം നടന്നത്.
ദേശീയ അന്വേഷണ ഏജന്‍സി സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കള്ളക്കടത്ത് വെറും ഒരു കേസില്‍ ഒതുങ്ങില്ലെന്ന സൂചനയാണ് കിട്ടുന്നത്. വിഘടനവാദത്തിന്റെ കൂമ്പൊടിയാന് അന്വേഷണത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. കേരള പ്രാദേശികവാദം എന്ന ഭീകര അജണ്ടയുടെ അടിവേരറുക്കാനുള്ള അവസരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: