മുംബൈ: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡ് യോഗം ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ടി 20 ലോകകപ്പ് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഈ യോഗത്തിലുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് നേരത്തെ തന്നെ മാറ്റിവച്ചു. ഇന്നത്തെ ഐസിസി ബോര്‍ഡ് യോഗത്തില്‍ , ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പും മാറ്റിവയ്ക്കമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ലോകകപ്പ് നടത്താന്‍ താല്‍പ്പര്യമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് മാറ്റിവച്ചാല്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള നീക്കം ആരംഭിക്കുമെന്ന് ബിസിസിഐ അംഗം വെളിപ്പെടുത്തി.
മാര്‍ച്ച് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ കൊറോണ മഹാമാരിയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ലോകകപ്പ് മാറ്റിവച്ചാല്‍ ഐപിഎല്‍ യുഎഇയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: