കോഴിക്കോട്: കോവിഡ് 19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 20, 21 തീയ്യതികളില്‍ ക്ഷേത്രങ്ങളിലും മറ്റ് ബന്ധപ്പെട്ട സ്ഥലങ്ങളിലും ജനങ്ങള്‍ കൂടിച്ചേര്‍ന്ന് വാവ് ബലിതര്‍പ്പണം നടത്തുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.
അതേസമയം വീടുകളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താവുന്നതാണ്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലുള്ള വരക്കല്‍ ബലിതര്പ്പണവേദിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വരക്കല്‍ ബലിതര്പ്പണവേദിയുടെ ആഭിമുഖ്യത്തില്‍ വരക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണവും ഉണ്ടായിരിക്കില്ല.
വീട്ടില്‍ ബലിതര്‍പ്പണം നടത്തുന്നവര്‍ക്കായി കര്‍മ്മത്തിന്റെ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. വീഡിയോ ലഭിക്കുന്നതിന് 9947392909, 9249642282 എന്നീ നമ്പറുകളിലോ അതതു പ്രദേസങ്ങളിലെ ഹിന്ദു ഐക്യവേദി ഭാരവാഹികളുമായോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: