ആലപ്പുഴ: ഭരണാധികാരി അഴിമതിക്കാരനാകരുതെന്ന സന്ദേശമാണ് രാമായണം പകര്‍ന്നു നല്‍കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. രണ്ടു വര്‍ഷം മുന്‍പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം ഇത്തവണ രാമായണ മാസത്തോട് അനുബന്ധിച്ച് മന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനേറെ മാനങ്ങള്‍.
ശ്രീരാമന്‍ മാതൃകാ ഭരണാധികാരിയാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളും, സ്വാര്‍ത്ഥതയും അദ്ദേഹത്തിന് ഇല്ലായിരുന്നു. അധികാരം ത്യജിക്കുകയാണ് രാമന്‍ ചെയ്തത്. അഴിമതിക്കാരനാകരുത് എന്നതാണ് ഒരു ഭരണാധികാരിയുടെ ആദ്യ കര്‍ത്തവ്യം. കുട്ടിക്കാലത്ത് അമ്മയും, അച്ഛനും
രാമായണം പാരായണം ചെയ്യുന്നത് കേട്ടാണ് താന്‍ പഠിച്ചത്. സീതാസ്വയംവരമാണ് ഇഷ്ടഭാഗം. ഭക്തിമാത്രമല്ല, രാമായണത്തിലുള്ളത്. മഹത്തായ സാഹിത്യകൃതിയാണ് രാമായണമെന്നും അഭിമുഖത്തില്‍ പറയുന്നു.
രാജ്യവിരുദ്ധ സ്വര്‍ണക്കടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് മാതൃകാഭരണാധികാരി എങ്ങനെയായിരിക്കണമെന്ന രാമായണസന്ദേശവുമായി മന്ത്രി രംഗത്തെത്തിയത്.
ഇടതുസര്‍ക്കാരും, മുഖ്യമന്ത്രിയും ആരോപണവിധേയമായ കാലത്ത് സുധാകരന്റെ വീഡിയോ സന്ദേശത്തിന്റെ പ്രസക്തി ഏറെയാണെന്ന് അഭിപ്രായം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: