കുവൈറ്റ് സിറ്റി – സയന്‍സ് ഇന്‍റര്‍നാഷണല്‍ കുവൈറ്റ് അദ്ധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കുമായി വിവിധ വെബിനാറുകളും ബഹുദിന ശില്പശാലകളും സംഘടിപ്പിച്ചു. കരിയർ മെന്ററും മോട്ടിവേഷണൽ സ്പീക്കറും ഐ.എസ്.ആര്‍.ഒ. മുൻ ശാസ്ത്രജ്ഞ ശ്രീസുധ വിശ്വനാഥൻ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 393 അധ്യാപകർക്കായി ക്ലാസെടുത്തു. “വെർച്വൽ ക്ലാസ് മുറികളിലെ ഫലപ്രദമായ പരിശീലന രീതികൾ” എന്ന വിഷയത്തിലാണ് അധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചത്.
മനീഷ് ജെയിനിന്റെയും സെന്റർ ഫോർ ക്രിയേറ്റീവ് ലേണിംഗ് (ഐഐടി ഗാന്ധിനഗർ) ടീമിന്റെയും സഹകരണത്തോടെ “ഫാൾ ഇൻ ലവ് വിത്ത് മാത്ത്സ്” എന്ന പേരിൽ 5 ദിവസത്തെ ശില്പശാലയാണ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്. കുവൈത്തിൽ നിന്നും ഇന്ത്യയിൽ നിന്നുമായി 200 കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികളെയും അധ്യാപകസമൂഹത്തെയും പിന്തുണയ്‌ക്കാനും അതുവഴി ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഇന്നത്തെ സാഹചര്യങ്ങൾക്കനുസൃതമായി ആഗോളതലത്തിൽ അവരെ സുശക്തമാക്കുവാനും ഞങ്ങൾ ബാധ്യസ്ഥരാണെന്ന് എസ്.ഐ.എഫ്. സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: