കാസര്‍കോട്: ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള എംബിബിഎസ് ബിരുദധാരികള്‍ക്കും, കേരള നേഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള നേഴ്സുമാര്‍ക്കുമാണ് അവസരം. ജൂലൈ 20 വരെയാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ക്ക് വിളിക്കാം 0467 2203118 (ഡിഎംഒ), 04672209466 (എന്‍എച്ച്എംഡിപിഎം). അപേക്ഷകള്‍ dpmksd@ gmail.com എന്ന വിലാസത്തില്‍ അയക്കണം.
ജനങ്ങളുടെ സഹകരണം ആവശ്യം
കാസര്‍കോട്: ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അഞ്ച് തവണ നിയമനത്തിനായി അഭിമുഖം നടത്തിയിട്ടു പോലും ഡോക്ടര്‍മാരെ ലഭ്യമാകുന്നില്ലെന്നുള്ളത് മാത്രമാണ് മാനവശേഷിയുടെ കാര്യത്തില്‍ ജില്ലാ നേരിടുന്ന ഏക പ്രശ്നം. ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ ജില്ലയ്ക്ക് പരിമിതികളുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്ത ഇടപെടലുകളിലൂടെ ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ ജില്ലയ്ക്ക് കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രോഗവ്യാപനം സാധ്യത ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: