കാസര്‍കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ചെമ്മനാട് പരവനടുക്കത്തുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ രണ്ട് ഹോസ്റ്റല്‍ ബ്ലോക്കുകളാണ് 250 പേരെ കിടത്തി ചികിത്സാ സൗകര്യമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആക്കി മാറ്റിയത്.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള ട്രീറ്റ്മെന്റ് സെന്റര്‍ ആയിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക. വിവിധ യുവജന സംഘടനകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് രണ്ടുദിവസത്തിനുള്ളില്‍ ചികിത്സാ കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളുമൊരുക്കിയത്.
നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രമായി മാറുകയാണ് ഈ സി.എഫ്.എല്‍.റ്റി.സി ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ജോലി ക്രമീകരണ അടിസ്ഥാനത്തില്‍ നിയമിച്ചു.
ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കായിഞ്ഞിക്കയാണ് സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസറുടെ ചുമതല. സിഎഫ്എല്‍ടിസി ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന് സ്വാതി വാമന്‍, സിഎഫ്എല്‍ടിസി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.റിജിത്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: