പള്ളുരുത്തി: ചെല്ലാനം ഗുരുതര പ്രതിസന്ധിയിലേക്ക്. ഇന്നലെ മാത്രം 33 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. ഇരുന്നൂറില്‍ അധികം പേര് പരിശോധനാ ഫലം കാത്തിരിക്കുന്നുണ്ട്.
ഇന്നലെ 40 ദിവസം പ്രായമായ കുട്ടിക്കും അമ്മയ്ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവരുടെ സഹോദരന് ആലപ്പുഴ എഴുപുന്നയിലെ അമാല്‍ഗം കമ്പിനിയിലെ ജീവനക്കാരനായിരുന്നു. കുടുംബത്തിലെ മറ്റു രണ്ടു പേര് കൂടി നിരീക്ഷണത്തിലുണ്ട്.
പരിശോധനാ ഫലം ലഭിക്കുന്നതിലെ കാലതാമസമാണ് ഇവിടെ ആശങ്കയുണ്ടാക്കുന്നത്. ഗുരുതരമായ സാഹചര്യമാണ് ചെല്ലാനത്തേത്. ആദ്യഘട്ടത്തില്‍ 15, 16 വാര്‍ഡുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും 13, 14 വാര്‍ഡുകളിലേക്ക് കൂടി വ്യാപനമുണ്ടാകുകയായിരുന്നു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പലരും പുറത്തിറങ്ങി നടക്കുന്നതും മത്സ്യബന്ധനത്തിനായി പോകുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: