കൊച്ചി: കുതിച്ചുയര്‍ന്ന് കൊറോണ. പ്രതിദിന വര്‍ധനവില്‍ ജില്ല ഇന്നലെ റെക്കോര്‍ഡിലെത്തി. 115 പേര്‍ക്കാണ് ഒറ്റ ദിവസം രോഗം ബാധിച്ചത്. ആദ്യമായാണ് എണ്ണം നൂറ് കടക്കുന്നത്. ബുധനാഴ്ചത്തെ 72 ആയിരുന്നു ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്.
അടുത്തിടെ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയാണെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ഇന്നലെ 81 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. 31 പേര് പുറത്തുനിന്ന് വന്നവരാണ്. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. 638 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആശുപത്രികളിലും വീടുകളിലുമായി 27157 പേരെ നിരീക്ഷണത്തിലാക്കി.
സമ്പര്‍ക്കം വഴി
ചെല്ലാനം ക്ലസ്റ്ററില്‍ 33 പേര്, ആലുവ ക്ലസ്റ്ററില്‍ 30 പേര്, കീഴ്മാട് ക്ലസ്റ്ററില്‍ നാല് പേര്. നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 20, 51, 56 വയസുള്ള കരുമാലൂര്‍ സ്വദേശികള്‍. 42 വയസുള്ള കരുമാല്ലൂര്‍ സ്വദേശിനി.കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബന്ധുവായ 47 വയസുള്ള ആലങ്ങാട് സ്വദേശിനി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസുകാരനായ ഡോക്ടര്‍, 41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടര്‍, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസുള്ള തമിഴ്നാട് സ്വദേശിനി, ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്ന 53 വയസുള്ള കൂനമ്മാവ് സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി.
കളമശേരി മെഡിക്കല്‍ കോളേജില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള: 53 വയസുള്ള. ശുചീകരണ ജീവനക്കാരിയായ ചൂര്‍ണ്ണിക്കര സ്വദേശിനി, കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 32 വയസുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്. മുന്‍പ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന അങ്കമാലിയിലെ കോണ്‍വെന്റിലെ 68 വയസുള്ള കന്യാസ്ത്രീ, മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന 45 വയസുള്ള തൃക്കാക്കര സ്വദേശി.
ഉറവിടമറിയാത്തവര്‍
19, 32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികള്‍, 76 വയസ്സുള്ള കാഞ്ഞൂര്‍ സ്വദേശി
രോഗമുക്തി
ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള രായമംഗലം സ്വദേശി
മൂന്നിന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള എറണാകുളം സ്വദേശി
മൂന്നിന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി
അഞ്ചിന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള പള്ളിപ്പുറം സ്വദേശിനി
ഏഴിന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള തേവര സ്വദേശി
പ്രതികരിക്കാൻ ഇവിടെ എഴുതുക: