തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ശക്തമായി നടക്കുന്നതിനിടയിലും വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് നടക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തുന്നു. കള്ളക്കടത്ത്കാര്‍ക്ക് സഹായം നല്കാന് തിരുവനന്തപുരത്ത് വിമാനത്താവള ജീവനക്കാരും പോലീസും അഭിഭാഷകരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെയുണ്ട്. കള്ളക്കടത്തുമായി പിടിക്കപ്പെടുന്നവര്‍ വെറും കാരിയേഴസ് മാത്രമാണ്. അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നവരിലേയക്ക് അന്വേഷണം പോകാറില്ല.. വിമാനത്താവളത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ പിഴയടയക്കാനും ജാമ്യത്തിലിറക്കാനും ഉടന്‍ ആളെത്തും. ഏതാനും വര്‍ഷമായി പിടിക്കപ്പെട്ടവര്‍ക്ക് ജാമ്യം നിന്നവര്‍ കേസ് നടത്തിയവര്‍ എന്നിവരുടെ ബന്ധങ്ങള്‍ അന്വേഷിക്കുണ്ട്.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണ്ണക്കടത്തു കേസുകളുടെ പൂര്‍ണ്ണ വിവരം എന്‍ ഐ എ ആവശ്യപ്പെടുകയും പോലീസും എക്സൈസും കൈമാറുകയും ചെയ്തു.49 കേസുകളിലായി 178 കിലോ സ്വര്‍ണ്ണം പിടിച്ചതിന്റെ പട്ടികയാണ് നല്‍കിയത്. 69 പേരാണ് പ്രതികള്‍
കള്ളകടത്ത് കേസ് സജീവമായി നില്ക്കുന്ന സമയത്തും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയര്‍ കസ്റ്റംസ് പിടികൂടിയിരുന്നു.
കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചവരേയും രക്ഷപെടുത്താന്‍ ഉടന്‍ ആള് എത്തി. റാസല്‍ഖൈമയില്‍നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് പിടിക്കപ്പെട്ടത്. നാഗപട്ടണം സ്വദേശി മുഹമ്മദ് മാര്‍വാന്‍, ചെന്നൈ ടി.നഗര്‍ സ്വദേശി ആന്റണി സത്യരാജ്, ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാര്‍, തിരുവള്ളൂര്‍ സ്വദേശിനി അകല്യ അന്‍പകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാര്‍ള എന്നിവരാണ് പിടിയിലായത്. ഡാന്‍സ് ബാര്‍ ജീവനക്കാരാണ് എല്ലാവരും. കൊറോണയെ തുടര്‍ന്ന് ഗള്‍ഫിലെ ഡാന്‍സ് ബാറുകള്‍ തുറക്കുന്നില്ല. ജീവനക്കാര കാരിയര്‍മാരായി ഉപയോഗിച്ചതാണെന്ന് വ്യക്തമായിരുന്നു
ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ളവര്‍ തിരുവനന്തപുരത്ത് എത്തിയത് എന്തിന്?. അതും കോവിഡ് നിയന്ത്രം ഉള്ളപ്പോള്‍..അവരെ തിരുവനന്തപുരത്ത് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചതാര്?. ആര്‍ക്കുവേണ്ടിയാണോ സ്വര്‍ണ്ണം കൊണ്ടുവന്നത് അവരാണ് സഹായിക്കാനുണ്ടായിരുന്നത്. വിശദമായ അന്വേഷണത്തിനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: