തിരുവനന്തപുരം: ഇന്ന് 791 പേര്‍ക്ക് സംസ്ഥാനത്ത് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിലെ 42 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നും വന്ന 135 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 98 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
15 ആരോഗ്യപ്രവര്‍ത്തകര്‍ ഐടിബിപി ബിഎസ്എഫ് എന്നീ സേനാവിഭാഗങ്ങളിലെ ഓരോ ജവാന്മാരും രോഗ ബാധിതരില്‍ ഉള്‍പ്പെടുന്നു. ഒരു മരണവും സംഭവിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം- 246
എറണാകുളം- 115
പത്തനംതിട്ട- 87
ആലപ്പുഴ- 57
കൊല്ലം- 47
കോട്ടയം- 39
കോഴിക്കോട്- 32
തൃശ്ശൂര്‍- 32
കാസര്‍കോട്- 32
പാലക്കാട്- 31
വയനാട്- 28
മലപ്പുറം- 25
ഇടുക്കി- 11
കണ്ണൂര്‍- 9
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 133 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 32 പേരുടെ വീതവും, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, കണ്ണുർ , കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 6 പേരുടെയും, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
വീട്/ആശുപത്രി നിരീക്ഷണം
• സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 178481പേർനിരീക്ഷണത്തിലാണ് .
• ഇവരിൽ172357പേർവീട്/ഇൻസ്റ്റിറ്റിയൂഷണൽക്വാറന്റൈൻ,6124പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സാമ്പിൾ പരിശോധന
• ഇതുവരെ 275900വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ,റിപീറ്റ് സാമ്പിൾ, ഓഗ്മെന്റെഡ് ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതിൽ7610സാമ്പിളുകളുടെ പരിശോധനാഫലംവരാനുണ്ട്.
• ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽനിന്ന്88903സാമ്പിളുകൾ ശേഖരിച്ചതിൽ84454സാമ്പിളുകൾ നെഗറ്റീവ് ആയി.
• ഐ സി എം ആർ എറണാകുളം,തൃശൂർ,പാലക്കാട് എന്നീ ജില്ലകളിൽ നടത്തിയ സീറോ സർവയിലൻസിന്റെ ഭാഗമായി 1193 സാമ്പിളുകൾ പരിശോധിച്ചതിൽ 4 എണ്ണം ഐ ജി ജി പോസിറ്റീവ് ആയി . ഇത് മുൻപ് അണുബാധ ഉണ്ടായതിന്റെ സൂചകമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: