കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേര് വിദേശത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം വഴി മംഗല്പാടി പഞ്ചായത്തിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാര്, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരന്, മധുര് പഞ്ചായത്തിലെ 21 കാരന്, ചെമ്മനാട് പഞ്ചായത്തിലെ 46 കാരി, പനത്തടി പഞ്ചായത്തിലെ 65 കാരന് എന്നിവര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ കുമ്പള പഞ്ചായത്തിലെ 26, 55 വയസ്സുളള പുരുഷന്‍ന്മാര്‍(ഇരുവരും മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറില്‍ വന്നവര്‍), കളളാര്‍ പഞ്ചായത്തിലെ 27കാരന് (ബംഗളൂരുവില്‍ നിന്നും കാറില്‍ വന്നു) വിദേശത്ത് നിന്നെത്തിയ ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30കാരി, ജൂണ്‍ 22ന് അജ്മാനില്‍ നിന്ന് വന്ന പളളിക്കര പഞ്ചായത്തിലെ 20കാരന്, ജൂണ്‍ 26ന് ദുബായില്‍ നിന്ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 27കാരന്, ജൂണ്‍ 10ന് കുവൈത്തില്‍ നിന്ന് വന്ന മംഗല്പാടി പഞ്ചായത്തിലെ 32കാരന് എന്നിവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
വീടുകളില്‍ 5432 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 814 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6246 പേരാണ്. പുതിയതായി 391 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 523 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1568 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളേജ്, ഉദയഗിരി സിഎഫ്എല്‍ടിസി, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 23 പേര് രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: