മാഞ്ചസ്റ്റര്‍: കൊറോണ വ്യാപനത്തിനിടെ കടുത്ത സുരക്ഷാക്രമീകരണങ്ങളോടെ നടത്തുന്ന ഇംഗ്ലണ്ട്- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ആര്‍ച്ചറെ ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കിയത്.
നിയന്ത്രണങ്ങള്‍ ലംഘിച്ച ആര്‍ച്ചര്‍ ഇനി അഞ്ചു ദിവസം ഐസൊലേഷനിലായിരിക്കും. ഈ കാലയളവില്‍ രണ്ട് തവണ കൊറോണ പരിശോധനയ്ക്ക് വിധേയനാകും. ഫലം നെഗറ്റീവായാലേ ഐസൊലേഷനില്‍ നിന്ന് പുറത്തുവരാനാകൂ.
അതീവ സുരക്ഷ ക്രമീകരണമായ ബയോ സെക്യൂലര്‍ ബബിള്‍ ചട്ടം ലംഘിച്ചതിന് ആര്‍ച്ചര്‍ പിന്നീട് സഹതാരങ്ങളോടും ടീം മാനേജ്മെന്റിനോടും മാപ്പ് പറഞ്ഞു. തന്റെ പ്രവര്‍ത്തിയിലൂടെ തന്നേയും മറ്റ് ടീം അംഗങ്ങളെയും അപകടത്തിലാക്കിയിരിക്കുകയാണ്. എന്റെ പ്രവര്‍ത്തിയുടെ പരിണതഫലം എന്തായാലും ഞാന്‍ പൂര്‍ണമായും സ്വീകരിക്കും. ബയോ സെക്യൂലര്‍ ബബിളിലുള്ള എല്ലാവരോടും ഞാന്‍ മാപ്പു പറയുന്നു. രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. പ്രത്യേകിച്ച് ടീം 0-1 ന് പിന്നിട്ടുനില്‍ക്കുന്ന സമയത്ത് തന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നെന്നും ആര്‍ച്ചര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: