ടൂറിന്: സീരി എ യില്‍ പാര്‍മയെ തകര്‍ത്ത് എസി മിലാന് യുറോപ്പ ലീഗില്‍ കളിക്കാനുള്ള സാധ്യത നിലനിര്‍ത്തി. അതേസമയം പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന യുവന്റസ് സസ്സോളുവിനോട് സമനില വഴങ്ങി.
എസി മിലാന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പാര്‍മയെ തകര്‍ത്തുവിട്ടത്. ഫ്രാങ്ക് കെസി, അലേസിയോ റോമാഗ്നോലി, ഹകന്‍ എന്നിവരാണ് മിലനായി ഗോളുകള്‍ നേടിയത്. ജാസ്മിന് കുര്ടിക്കാണ് പാര്‍മയുടെ ഏക ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: