കണ്ണൂര്‍: രാഷ്ട്രീയ വിരോധം തീര്‍ക്കാനായി അധ്യാപകനെതിരെ കെട്ടിച്ചമച്ച ലൈംഗിക പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും അധ്യാപകനെതിരെ ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പോലീസ് പ്രതി ചേര്‍ത്ത അധ്യാപകനായ പത്മരാജന് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
ക്രൈംബ്രാഞ്ച് മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണം നടത്തിയെങ്കിലും അധ്യാപകന് ലൈംഗികമായി കുട്ടിയെ പീഡിപ്പിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം കുറ്റപത്രം നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥിയെ അധ്യാപകന് വഴക്കുപറയുകയും തല്ലുകയും മാത്രമാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അധ്യാപകനെതിരെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടില്ല. കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും അന്വേഷണ സംഘം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതോടെയാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പത്മരാജനെതിരെ പ്രചരണം നടത്തുകയും കള്ളക്കേസ് നല്‍കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: