കൊല്ലം: ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം 72 ആയി. പത്തിന് മുകളിലാണ് ശരാശരി. ഇന്നലെ എട്ടുപേര്‍ രോഗമുക്തരായി. കൊറോണബാധിതരില്‍ രണ്ടുപേര്‍ സൗദിയില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍നിന്നും എത്തിയവരാണ്. സമ്പര്‍ക്കം വഴി രോഗം വന്നവരില്‍ എട്ടുപേരും അഞ്ചല്‍ മേഖലയിലുള്ളവരാണ്. ഒരാള്‍ വിളക്കുടി സ്വദേശിയും.
ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഏരൂര്‍, അഞ്ചല്‍, വെളിയം, ഇരവിപുരം, ശാസ്താംകോട്ട, പോരുവഴി, ശൂരനാട്, ചവറ, പന്മന, തേവലക്കര, കുലശേഖരപുരം എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പ്രദേശങ്ങളില്‍ സ്രവം ശേഖരിച്ച് പരിശോധന നടത്തിവരുന്നു. ഗൂഗിള്‍ഫോം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് പനി, തൊണ്ടവേദന, വയറിളക്കം, എആര്‍ഐ, എസ്എആര്‍ഐ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി സ്വകാര്യആശുപത്രിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയാണ് പരിശോധന.
ഇതുവരെ 3000 ആന്റിജന്‍ടെസ്റ്റും 7000 സ്രവപരിശോധനയും നടത്തി. 3500 പുതിയ ആന്റിജന്‍ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ എത്തിക്കും. ദിനംപ്രതി രണ്ടായിരത്തിലധികം സ്രവപരിശോധന നടത്താന്‍ നടപടിയായി. എല്ലാ സിഎച്ച്സി കളിലും സ്രവം ശേഖരിക്കും. ഇത് പിഎച്ച്സികളിലേക്കും വ്യാപിപ്പിക്കും.
സ്രവശേഖരണത്തിനായി വിസ്ക്കുകളും ലഭ്യമാക്കി. ശാസ്താംകോട്ടയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങും. കണ്ടൈന്‍മെന്റ് സോണുകളിലും എല്ലാപഞ്ചായത്ത് പ്രദേശങ്ങളിലും പ്രത്യേക അറിയിപ്പുകള് നടത്തുന്നുണ്ട് മാര്‍ക്കറ്റുകള്‍ അടച്ചും ജാഗ്രതാസമിതികള്‍ സജീവമാക്കിയും രോഗവ്യാപന സാഹചര്യം വര്‍ധിക്കാതിരിക്കാന്‍ നടപടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: