കൊട്ടിയം: ഇരവിപുരത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കണ്ടൈന്‍മെന്റ് സോണുകളായ ഡിവിഷനുകളില്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി.
ആക്കോലില്‍, വാളത്തുംഗല്‍, തെക്കുംഭാഗം ഡിവിഷനുകളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. കാക്കത്തോപ്പ് മുതല്‍ താന്നിവരെയുള്ള തീരപ്രദേശങ്ങളിലും വാളത്തുംഗല്‍ അജയന്മുക്ക്, ആക്കോലില്‍ സുനാമി ഫ്ളാറ്റ്, കൂട്ടിക്കട ഭാഗങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. ചെറുറോഡുകള്‍ വരെ പോലീസ് അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരെയും പുറത്തുപോകാന്‍ അനുവദിക്കില്ല. പല ഭാഗങ്ങളിലും പോലീസ് പിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ചികിത്സയിലിക്കെ ഹൃദയാഘാതം മൂലം മരിച്ച വാളത്തുംഗല്‍ സ്വദേശിയുടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ നിരീക്ഷണം ശക്തമാക്കിയത്.
നിരീക്ഷണത്തിനൊപ്പം ബോധവല്‍ക്കരണ അനൗണ്‍സ്മെന്റും പോലീസ് നടത്തുന്നുണ്ട്. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ്.കെ, എസ്ഐമാരായ അനീഷ് എ.പി, ബിനോദ്കുമാര്‍, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: