കാളിയാര്‍: വണ്ണപ്പുറത്തെ എസ്ബിഐ ശാഖയുടെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍.
പെരുമ്പാവൂര്‍ കുറുപ്പംപടി വൈദ്യശാലപടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി ആനവിരട്ടി ഉറുമ്പനാല്‍ ഉണ്ണി എന്ന് വിളിക്കുന്ന ജിബു വര്‍ഗീസ്(30), മുള്ളരിങ്ങാട് പള്ളിക്കവല് കിഴക്കേതൊട്ടിയില് രാജേന്ദ്രന്(36) കുറുപ്പംപടി പുലിമല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ ചക്കാലക്കല്‍ സി.ജെ. എബി(33) എന്നിവരെയാണ് കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ആയിരുന്നു മോഷണ ശ്രമം.
കേസില്‍ കഴിഞ്ഞ ദിവസം വണ്ണപ്പുറം ചീങ്കല്‍ സിറ്റി കടുവാക്കുഴിയില്‍ കെ.എന്‍.സുരേഷ്(49), വണ്ണപ്പുറം ടൗണിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ആലുവ അശോകപുരം കാളിപറമ്പില്‍ അജോയ് ജോസഫ് (40) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി പോലീസ് പട്രോളിങ്ങിനിടെ അജോയ് വാഹനം കണ്ട് ഓടി. ഇയാളെ പിടികൂടി ചോദ്യം ചെയ്ത ശേഷം രാവിലെ അജോയിയെയും സുരേഷിനെയും അറസ്റ്റ് ചെയ്യുക ആയിരുന്നു.
വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷന് സമീപമുള്ള എടിഎമ്മില്‍ ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച ശ്രമം നടന്നത്.
കാളിയാര്‍ സിഐ ബി. പങ്കജാക്ഷന്, എഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ മുരിങ്ങാട് സ്വദേശി രാജേന്ദ്രനെ അടിമാലി കൊരങ്ങാട്ടിയില്‍ നിന്ന് അടിമാലി പോലീസ് ആണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: