ദുബായ്: വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്. ടെസ്റ്റ് ഓള് റൗണ്ടര്‍മാരുടെ ഐസിസി റാങ്കങ്ങില്‍ ഒന്നാം സ്ഥാനവും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനവും നേടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഹോള്‍ഡറുടെ റാങ്കിങ് ഉയര്‍ത്തിയത്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 862 പോയിന്റു നേടിയാണ് ഹോള്‍ഡര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2000 ല്‍ കോട്നി വാല്‍ഷ് 866 പോയിന്റ് നേടിയതിനുശേഷം ഒരു വിന്‍ഡീസ് ബൗളര്‍ നേടുന്ന ഉയര്‍ന്ന പോയിന്റാണിത്. സതാംപ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഹോള്‍ഡര്‍ ആറു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയയുടെ പേസര്‍ പാറ്റ് കമ്മിന്‍സാണ് ബൗളര്‍മാരുടെ റാങ്കങ്ങില്‍ ഒന്നാം സ്ഥാനത്ത്. 904 പോയിന്റോടെയാണ് കമ്മിന്‍സ് ഒന്നാം സ്ഥാനത്തെത്തിയത്. നീല്‍ വാഗ്നര്‍, ടിം സൗതി, കഗിസോ റബാഡ എന്നിവരാണ് മൂന്ന് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.
ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ 485 പോയിന്റോടെയാണ് ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: