കണ്ണൂര്‍: കോവിഡ് നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ചെമ്പിലോട് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് അന്യസംസ്ഥാന തൊഴിലാളികളെയും പഞ്ചായത്ത് അംഗങ്ങളെയും സിപിഎം നേതാക്കളുടെയും കൂട്ടിയിരുത്തി പൊതുയോഗം സംഘടിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്ത ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മി, സെക്രട്ടറിയായിരുന്ന ഷീജമണി എന്നിവര്‍ ഒന്നും രണ്ടും പ്രതികളായി കേസെടുക്കാന്‍ തലശ്ശേരി സിജെഎം കോടതി ചക്കരക്കല്‍ പോലീസിന് ഉത്തരവ് നല്കി.
കഴിഞ്ഞ മെയ് 3ന് ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പൊതു സമൂഹത്തില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. മലയാളമറിയാത്ത അതിഥി തൊഴിലാളികളോട് നിങ്ങളെ എവിടെ നിന്ന് കൊണ്ടു പോകുന്നത് പിണറായി വിജയന് ആണെന്നും നാട്ടില്‍ ചെന്നാല്‍ പിണറായി വിജയനെ കുറിച്ച് പുകഴ്ത്തി സംസാരിക്കണമെന്നും മറ്റും പ്രസിഡന്റ് ടി.വി ലക്ഷ്മി പ്രസംഗിക്കുന്നത് തര്‍ജ്ജിമ ചെയ്ത് നല്‍കിയത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് താമസക്കാരനും വിമുക്ത ഭടനുമായ സുധീര്‍ ബാബു ആയിരുന്നു.
ആറാം പ്രതിയായ ഇദ്ദേഹത്തെ കൂടാതെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശൈലജ, എം.കെ. മോഹനന്, സി.സി അഷ്റഫ് എന്നിവരും സിപിഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി പി.കെ. ശബരീഷ് കുമാര്‍, ചെമ്പിലോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി. നികേഷ് കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 270, r/w 149 വകുപ്പുകള്‍ പ്രകാരവും 2020 ലെ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സിലെ 5,6 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. തലശ്ശേരി സിജെഎം കോടതി ഉത്തരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് തന്നട അഡ്വ. ഇ.ആര്. വിനോദ് മുഖേന നല്കിയ പരാതിയിലാണ് തലശ്ശേരി സിജെഎം കോടതിയുടെ ഉത്തവ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: