പാംബീച്ച് (ഫ്ലോറിഡ) : വെല്ലിംഗ്ടണ്‍ ഗ്രീന്‍ ഷോപ്പിങ്ങ് മാളിന്റെ മുന്‍വശത്തുള്ള കാര്‍ പാര്‍ക്കിങ്ങിൽ ചുട്ടുപൊള്ളുന്ന വെയിലിൽ കാറിനുള്ളില്‍ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റില്‍. കാറിനുള്ളില്‍ കരയുന്ന കുട്ടിയെ വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസെത്തി പരിശോധിച്ചപ്പോള്‍ കുട്ടികളുടെ സീറ്റില്‍ ബെല്‍റ്റിട്ട നിലയിലായിരുന്നു കുട്ടി. ഉടനെ തന്നെ ഗ്ലാസ് തകര്‍ത്തു കുട്ടിയെ പോലീസ് പുറത്തെടുത്തു. പാംബീച്ച് കൗണ്ടി ഫയര്‍ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നല്കി.ഈ സമയം കുട്ടിയുടെ ശരീരതാപനില 102 ഡിഗ്രി.
ഇതേ സമയം, ഷോപ്പിങ്ങിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയില്‍ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറില്‍ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും പോലീസ് വിട്ടില്ല. മാതാവിനെ അറസ്റ്റു ചെയ്തു ചൈല്‍ഡ് നെഗ്!ലറ്റിന് കേസ്സെടുത്തു.
ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കിഡ്സ് ആന്റ് കാര്‍സ് ഓര്‍ഗിന്റെ കണക്കനുസരിച്ചു അമേരിക്കയില്‍ 1990 മുതല്‍ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചിരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടി വാനിലിരുന്നു ചൂടേറ്റു മരിച്ച സംഭവമാണു ഫോര്‍ട്ട് ലോഡര്‍ ഡെയ്ലില്‍ നിന്നും ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: