മട്ടന്നൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അധികാരത്തിലിരിക്കുന്ന ഇടതു മുന്നണിയെ ജനങ്ങള്‍ മാറ്റുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി. മട്ടന്നൂരില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവുറ്റ ഉദ്യോഗസ്ഥരെ മൂലക്കിരുത്തി ശിവശങ്കരനെ പോലെയുള്ള അഴിമതിക്കാരെയാണ് മുഖ്യമന്ത്രി ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചത്. ഇതു തന്നെയാണ് പോലീസിലും നടപ്പിലാക്കുന്നത്. സ്വപ്നയെ കാണാതെ ഒരാഴ്ചയോളം ഇരുട്ടില്‍ തപ്പുകയായിരുന്നു കേരള പോലീസ് എന്‍ഐഎ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു. എന്‍ഐഎ സംഘത്തിലുള്ളതും കേരള പോലീസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം കഴിവുറ്റ പോലീസുകാര്‍ എങ്ങിനെ കേന്ദ്രസേനയില്‍ എത്തിയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. തന്ത്രപ്രധാന മേഖലയില്‍ എങ്ങനെ സ്വപ്ന സുരേഷെത്തി. കോവളത്ത് നടന്ന സ്പെയിസ് ഉച്ചകോടിയുടെ മുഖ്യ സംഘാടകയായിരുന്നത് സ്വപ്ന സുരേഷായിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന് സമ്മാനം കൊടുത്തതും ഇവളായിരുന്നു. പല പരിപാടികളിലും സര്‍ക്കാറാന്റെ അതിഥിയാവുകയും ഉടുവില്‍ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായി സ്വപ്ന എങ്ങിനെ വന്നു മുഖ്യമന്ത്രിയാണ് ഇതിനെല്ലാം മറുപടി പറയേണ്ടത്.
ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ വിജയന് വട്ടിപ്രം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി സ്വാഗതവും എം.ആര്. സുരേഷ് നന്ദിയും പറഞ്ഞു. കെ. നാരായണന്, ഒ. രതീശന്, അരുണ്‍ ഭരത്, വി.വി. ജിതിന്, എന്‍.വി. ഗിരീഷ് പി.വി. അജയകുമാര്‍ നേതൃത്വം നല്കി. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബസ്റ്റാന്റില്‍ പോലീസ് തടഞ്ഞു.യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് മാര്‍ച്ചിന് നേരെ ജലപീരങ്കി ഉപയോഗിച്ചു.
പാനൂര്‍: ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി കെ.കെ. ശൈലജയുടെ പാനൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സിക്രട്ടറി വി.പി. സുരേന്ദ്രന് അദ്ധ്യക്ഷം വഹിച്ചു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്മിതാ ജയമോഹനന്., പി. സത്യപ്രകാശ്, കെ.പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു’ പ്രകടനത്തിന് ഇ.പി. ബിജു.വി.പി. പത്മനാഭന് ,കെ.കെ. ധനഞ്ജയന്, സി.പി. സംഗീത, എന്‍. രതി, കെ.സി. ജിയേഷ്, കെ.പി. മഞ്ജുഷ, മനോജ് പൊയിലൂര്‍, വി.കെ. സ്മിന്‍തേഷ്, യു.പി. ബാബു ,ടി.പി. ശശി ,കെ. കാര്‍ത്തിക: വി.പി. ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി രാജേഷ് കൊച്ചിയങ്ങാടി സ്വാഗതവും എം. രത്നാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: