തൃശൂര്‍: അന്നമനട പഞ്ചായത്തില്‍ വൈദികന് കൊറോണ സ്ഥിരികരിച്ചതിനെ തുടര്‍ന്ന് കൊരട്ടി മേഖലയിലെ വിവിധ പള്ളികളിലുള്ള 25 വൈദികര്‍ ക്വാറന്റൈനില്‍. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തിലാണ് നടപടി. കടുത്ത പനിയെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ വെസ്റ്റ് കൊരട്ടി, അന്നമനട ഭാഗത്തെ നിരവധി പേര് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
വൈദികന് താമസിച്ചിരുന്ന മഠത്തിലെ അന്തേവാസികളുമെല്ലാം ക്വാറന്റൈനില്‍ പോകണം. അസുഖം വരുന്നതിന് മുന്‍പ് വൈദികന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലികള്‍ നടന്നിരുന്നതായും പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് സമ്പര്‍ക്കത്തിലായ വിശ്വാസികളോട് സ്വയം നിരീക്ഷണത്തില്‍ പോകുവാന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ് കൊറോണ സ്ഥിരീകരിച്ച വൈദികന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: