കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. കല്ലേലി ബ്രാഞ്ച് മാനേജരെ സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറിക്ക് സസ്പെന്ഷന് മുന്നോടിയായുള്ള നോട്ടീസ് നല്കി. ഇന്നലെ വൈകിട്ട് മൂന്നിന് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
കല്ലേലി ബ്രാഞ്ച് മാനേജര്‍ ജയരാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം നെടുവത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. സിപിഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കൂടിയായ ബാങ്ക് സെക്രട്ടറി അശോക് കുമാറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. നോട്ടീസിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റു കൂടിയായ അവണൂര്‍ ബ്രാഞ്ച് മാനേജര്‍ ഷീബാ സുരേഷിനെതിരെയും നടപടി വേണമെന്നാണ് സിപിഎം പ്രതിനിധികളായ ബോര്‍ഡ് മെംബര്‍മാര്‍ ആവശ്യപ്പെട്ടത്. വാഗ്വാദങ്ങള്‍ക്ക് ശേഷം സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ ധാരണയുണ്ടാക്കുകയായിരുന്നു.
ക്രമക്കേടുകള്‍ സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിനും വിജിലന്‍സ് അന്വേഷണത്തിനും ഭരണസമിതി ശുപാര്‍ശ ചെയ്യണമെന്ന സിപിഎം അംഗങ്ങളുടെ ആവശ്യം മിനിട്സില്‍ എഴുതിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉïാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: