തൊടുപുഴ: ജീവനക്കാരന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുറപ്പുഴ വില്ലേജ് ഓഫീസ് അടച്ചു. വൈക്കം സ്വദേശിയായ ജീവനക്കാരന്റെ ഭാര്യയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വില്ലേജ് ഓഫീസും പരിസരവും തൊടുപുഴ അഗ്നിരക്ഷാസേനയെത്തി അണുവിമുക്തമാക്കി.
കഴിഞ്ഞ എട്ട് മുതല്‍ ജീവനക്കാരന് ഓഫീസില്‍ ജോലിക്കെത്തിയിരുന്നില്ല. ഇദ്ദേഹത്തിന്റെ ആദ്യ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്. വൈക്കത്ത് നിന്ന് ബസിലാണ് ഇദ്ദേഹം ഓഫീസിലെത്തിയിരുന്നത്. വില്ലേജ് ഓഫീസറും മറ്റ് ജീവനക്കാരും ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് സാമ്പിള്‍ പരിശോധയ്ക്ക് വിധേയരായി. ഇവരുടെ എല്ലാം ഫലം വന്നതിന് ശേഷമാകും ഇനി പിഎച്ച്സി പൂര്‍ണ്ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കുക.
കണ്ടെയ്ന്മെന്റ് സോണ്‍
രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് (പഴയവിടുതി) കണ്ടെയ്ന്മെന്റ് മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഈ വാര്‍ഡില്‍ കര്‍ശനമായ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
ഞായറാഴ്ച പ്രദേശവാസിയായ വീട്ടമ്മ കൊറോണ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു അതേ സമയം ഇവരുടെ മരണം കാരണം കൊറോണയാണെന്ന് ഇതുവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മരണ ശേഷം സ്രവമെടുത്ത് പരിശോധനക്ക് അയച്ചെങ്കിലും ഇതിന്റെ ഫലം വന്നിട്ടില്ല. ഹൃദ്യോഗിയായിരുന്നെന്നും ഇതാണ് മരണ കാരണം എന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: