കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്ത് ഭൂപടം തയാറാക്കിയതിനു പിന്നാലെ പുതിയൊരു വിവാദത്തിനു തുടക്കമിട്ട് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ശ്രീരാമന് ജനിച്ചത് ഇന്ത്യയിയിലെ അയോധ്യയില്‍ അല്ലെന്നും യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്നും ശ്രീരാമന് ജനിച്ചത് ദക്ഷിണ നേപ്പാളിലെ തോരിയിലാണെന്നും ഒലി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഒലിക്കെതിരേ വിമര്‍ശനവുമായി ബിജെപിയും സന്യാസ് സമൂഹവും രംഗത്തുവന്നു.
ഇന്ത്യയിലും ഇടതുപക്ഷ കക്ഷികള്‍ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെ തച്ചുതകര്‍ക്കുകയാണെന്നും നേപ്പാളിലും അവര്‍ അതു തന്നെ ചെയ്യുന്നുവെന്നും ബിജെപി ദേശീയ വക്താവ് ബിസെ സോന്‍കര്‍ ശാസ്ത്രി പറഞ്ഞു. ഇന്ത്യയില്‍ കമ്യൂണിസ്റ്റുകളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുപോലെ നേപ്പാളിലും അത് ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന് സരയൂനദി തീരത്ത് ജനിച്ച ഭാരതത്തിന്റെ രാജകുമാരനാണെന്ന് മറക്കരുതെന്ന് അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന പൂജാരി മഹന്ത് ദീനേന്ദ്ര ദാസ് പ്രതികരിച്ചു. ‘ഭഗവാന് ശ്രീരാമന് ജനിച്ചതിവിടെയാണ്. അദ്ദേഹം സരയൂ നദീതീരത്തെ രാജകൊട്ടാരത്തില്‍ പിറന്ന രാജകുമാരനാണ്. അയോധ്യ അതുകൊണ്ടുതന്നെ ശ്രീരാമന്റെ ജന്മദേശമാണ്. സീതാ ദേവി നേപ്പാള്‍ സ്വദേശിയാണ്. എന്നാല്‍ അതിന്റെ പേരില്‍ രാമന്റെ മേല്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: