മുംബൈ: കോവിഡ് കാലത്തെ പ്രതിസന്ധി സംബന്ധിച്ചും ഡിജിറ്റല്‍ വ്യവസായം സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു പിന്നാലെ വന്‍ നിക്ഷേപം രാജ്യത്ത് പ്രഖ്യാപിച്ച് ഗൂഗിള്‍. ഇന്ത്യയില്‍ 75000 കോടിയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്തുക. ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ മാതൃ കമ്പനി ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ 75000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാം എഡിഷനില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.
ഇന്ന് രാവിലെയാണു സുന്ദര്‍ പിച്ചെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമാദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘ഇന്ന് രാവിലെ സുന്ദര്‍ പിച്ചെയുമായി ഫലവത്തായ കൂടികാഴ്ച്ച നടന്നിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടേയും യുവാക്കളുടേയും പുതിയ സംരംഭകരുടേയും ജീവിതത്തെ മികച്ച രീതിയില്‍ രൂപാന്തരപ്പെടുത്തുന്ന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൊവിഡ് കാലത്ത് രൂപപ്പെട്ടുള്ള പുതിയ തൊഴില്‍ സംസ്കാരവും കൂടികാഴ്ച്ചയില്‍ വിഷയമായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.
ഓരോ ഇന്ത്യക്കാരനും അവരുടെ പ്രാദേശിക ഭാഷയില്‍ വിവരങ്ങള്‍ ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണക്കുക, ആരോഗ്യം, വിദ്യഭ്യാസം, കാര്‍ഷിക മേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: