തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ കടത്തു തീവ്രവാദ പങ്ക് അനേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ ടീമില്‍ ഇടം നേടിയ എ. പി. ഷൗക്കത്ത് അലിയെ വീര പുരുഷനാക്കിയിരിക്കി് നവമാധ്യമങ്ങള്‍.
‘സഖാക്കളുടെ കണ്ണിലെ കരടായ എ. പി. ഷൗക്കത്ത് അലി, നട്ടെല്ലുള്ള ആണ്‍കുട്ടി, പോലീസ് സ്റ്റേഷന് ആക്രമിച്ച പ്രതികളെ തേടി തലശേരി സിപിഎംഏരിയ കമ്മറ്റി ഓഫിസിലെത്തി. നിങ്ങള്‍ക്ക് സ്റ്റേഷന് ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസിലും കയറാമെന്ന് പറഞ്ഞവന്’ എന്നൊക്കെയാണ് ഷൗക്കത്ത് അലിയെകുറിച്ച് എഴുതുന്നത്.
കേരളത്തിന്റെ കാക്കി ഇട്ട അബ്ദുല്‍ കലാം എന്ന് വിളിപ്പേര് ഉള്ളവന്. ടി.പി വധക്കേസിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ അഴിക്കുള്ളില്‍ ആക്കിയവന്. മത തീവ്രവാദികളുടെ കനകമല ബോംബ് സ്ഫോടനം കേസില്‍ മത തീവ്രവാദികളുടെ വേര് അറുത്തവന്. ഒരു നീണ്ട ഇടവേളക്കു ശേഷം അവന് തിരിച്ചു വരികയാണ്. സിംഹം തിരിച്ചു വരുന്നു. കാത്തിരിക്കുന്നു ദേശസ്നേഹികള്‍ വരവിനായി. എന്നൊക്കെ എഴുതി വീര പരിവേഷം നല്‍കുകയാണ് സൈബര്‍ പോരാളികള്‍.
മത തീവ്രവാദികളെ, മാവോയിസ്റ് കമ്മ്യൂണിസ്റ്റ്, തീവ്രവാദികളെ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു. സിംഹം വേട്ട തുടങ്ങി ഇനി എത്ര ചാവാലി പട്ടികള്‍ ചാകുമോ എന്തോ. എന്ന ചോദ്യവും ഉയര്‍ത്തുന്നു.
സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനെയും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. അന്ന് ഷൗക്കത്തലി തലശേരി ഡി വൈ എസ് പി ആയിരുന്നു. പിന്നീട് ഡെപ്യൂട്ടേഷന് നേടിയാണ് ഇദ്ദേഹം എന്‍ ഐ എയില്‍ എത്തുന്നത്. സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാനിധ്യം ഉണ്ടായിട്ടുണ്ട്. പാരീസ് ഭീകരാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച അന്വേഷണ സംഘത്തെ നയിച്ചതും ഷൗക്കത്തലിയായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ ത്രീവ്രവാദ വിരുദ്ധ ഓപ്പറേഷന് സ്പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ ഫാളാറ്റ് റെയ്ഡ് നടത്തിയതും ബാംഗ്ളൂരില്‍ അറസ്ററിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചിയിലേയ്ക് കൊണ്ടുവന്നതും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: