കുവൈറ്റ് സിറ്റി – ചങ്ങനാശ്ശേരി, തൃക്കൊടിത്താനം അമര സ്വദേശി പുല്ലന്പലവില്‍ ബിബിനെയാണ് മംഗഫിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യകന്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു ഈ 23 കാരന്‍. ബിനുകുമാര്‍ മിനി എന്നിവരുടെ മകനാണ്. പൊലീസെത്തി മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അതേ സമയം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,495 സാന്പിളുകള്‍ ആരോഗ്യമന്ത്രാലയം പരിശോധിച്ചതില്‍ 478 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ച രാജ്യത്തെ ആകെ എണ്ണം 54,058 ആയി. 747 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ 43,961 പേരാണ് രോഗമുക്തരായത്. ചികിത്സയിലായിരുന്ന മൂന്നുപേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊറോണ മരണസംഖ്യ 386 ആയി.
പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികൾ 310 പേരും 168 പേര്‍ വിദേശികളുമാണ്.
ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് 204 പേരുമായി അഹമ്മദിയിലാണ്. ആരോഗ്യമേഖല തിരിച്ച് ജഹ് റയില്‍ നിന്നും 93 ഫര്‍വാനിയയില്‍ 90 ഉം ക്യാപിറ്റല്‍ ഏരിയയില്‍ നിന്നും 53 പേരും ഹാവല്ലിയില്‍നിന്നും 38 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള 9,711 പേരില്‍ 150 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: