തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാര്‍ഡും വിസിറ്റിംഗ് കാര്‍ഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്നാ സുരേഷിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നല്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കന്റെ പിന്തുണയോടെയാണ് സ്വപ്ന വ്യാജ രേഖ നിര്‍മ്മിച്ചത്. അതിനാല്‍ ശിവശങ്കരനെതിരെയും കേസെടുക്കണം. വ്യാജരേഖ നിര്‍മ്മിക്കാനായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കരന് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കണം. വ്യാജരേഖ തയ്യാറാക്കിയ പ്രിന്റിംഗ് പ്രസിനെപ്പറ്റിയും അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
വ്യാജരേഖകള്‍ ഉപയോഗിച്ച് സ്വപ്ന ഭരണ സിരാകേന്ദ്രങ്ങളില്‍ പ്രവേശിക്കുകയും മന്ത്രിമാരുമായി ചങ്ങാത്തം സ്ഥാപിച്ച്,ി ഫോട്ടോ എടുത്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അത് വഴി തനിക്ക് ഉന്നതരുമായി സ്വാധീനമുണ്ട് എന്ന് വരുത്തിത്തീര്‍ത്ത് വഴിവിട്ട സഹായങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. എം ശിവശങ്കന്റെ കീഴില്‍ ജോലിയിലിരിക്കെത്തന്നെ UAE കോണ്‍സുലേറ്റ് സെക്രട്ടറി ജനറലിന്റെ പേഴ്സനല്‍ സെക്രട്ടറി എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചും പല നിയമപരല്ലാത്ത കാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്.
സര്‍ക്കാരിന്റെ മുദ്രയും സീലും ലഭ്യമാക്കുന്നതിനുള്ള ഒത്താശ ചെയ്ത് കൊടുത്തത് ശിവശങ്കനാണ്.
തലസ്ഥാന നഗരിയിലെ ഒരു പ്രിന്റിംഗ് സ്ഥാപനവും വ്യാജ രേഖാ നിര്‍മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. കുറ്റകൃത്യത്തിന് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പ്രസ്തുത ഓഫീസും ഓഫീസ് സാമഗ്രികളും ഗൂഢാലോചന നടത്തുവാനും വ്യാജ രേഖ നിര്‍മിക്കാനും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: