ആലപ്പുഴ: ഉറവിടമറിയാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതിവര്ധിക്കുന്നത് ആലപ്പുഴ ജില്ലയില്‍ സാമൂഹിക വ്യാപന ആശങ്ക സൃഷ്ടിക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുട്ടനാട് പുളിങ്കുന്നില്‍ കുഴഞ്ഞു വീണ് മരിച്ച നിര്‍മ്മാണത്തൊഴിലാളി ബാബു(52), ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസ്(20) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുടെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും, പോലീസുകാരും ഉള്‍പ്പടെ നിരവധി പേര് ക്വാറന്റെനില്‍ പോകേണ്ട സ്ഥിതിവിശേഷമാണുള്ളത്. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഇരുവരും മറ്റു കാരണങ്ങളാല്‍ മരിച്ച ശേഷം രോഗം സ്ഥിരീകരിച്ചതോടെ ഇത്തരത്തില്‍ രോഗം ബാധിച്ചവര്‍ നിരവധിയുണ്ടാകാമെന്നാണ് അനുമാനം.
കടലോര പ്രദേശങ്ങളും മുള്‍മുനയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും ഉറവിടം അറിയാതെ രോഗം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുക ദൂഷ്ക്കരമായതിനാല്‍ സമ്പൂര്‍ണമായി മത്സ്യബന്ധനവും, വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്.
കായംകുളം സസ്യമാര്‍ക്കറ്റില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരണമടഞ്ഞതോടെ നഗരത്തില്‍ പരിഭ്രാന്തി വര്‍ധിച്ചു.നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെ ആദ്യമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി ഷറഫുദീനാ(70)ണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മത്സ്യ മൊത്തവ്യാപാര കേന്ദ്രവുമായി പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ 500 ലേറെ പേര് വരും.
നൂറനാട് ഐടിബിപി ക്യാമ്പില്‍ 36 ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 50 ആയി. ക്യാമ്പിലെ സ്ഥിതി ആശങ്കാശങ്കാജനകമായി തുടരുകയാണ്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇവിടെ ക്വാറന്റൈനിലുള്ള അന്‍പതിലധികം ഉദ്യോഗസ്ഥരുടെ സ്രവം കൂടി പരിശോധനയ്ക്കായി ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: