ന്യൂദല്‍ഹി: ജനങ്ങള്‍ വീടുകളില്‍ നിന്നുപുറത്തിറങ്ങുമ്പോള്‍ മൂന്നു നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറടി അകലം പാലിക്കുക, മുഖാവരണം ധരിക്കുക, കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പുപയോഗിച്ച് കൈ കഴുകുക. എന്നിവയാണത്.പ്രധാനമന്ത്രി പറഞ്ഞു.
ഗവണ്മെന്റിനാകട്ടെ സമൂഹത്തിനാകട്ടെ, അനുകമ്പയും ജാഗ്രതയുമാണ് കോവിഡ് 19 മഹാമാരിയുടെ കഠിനമായ വെല്ലുവിളി നേരിടാനുള്ള ഏറ്റവും വലിയ പ്രചോദനം. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണവും ഇന്ധനവും ലഭിക്കുമെന്ന് ഗവണ്മെന്റ് ഉറപ്പാക്കിയിരുന്നു. അണ്‍ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ പോലും ഈ വര്‍ഷം നവംബര്‍ വരെ സൗജന്യ ഭക്ഷണവും എല്‍പിജിയും വിതരണം ചെയ്യാന്‍ ഗവണ്മെന്റ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ദശലക്ഷക്കണക്കിന് സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് ഗവണ്മെന്റ് മുഴുവന്‍ പങ്കും നിക്ഷേപിക്കുന്നുണ്ട്. അതുപോലെ, പ്രധാനമന്ത്രി-സ്വാനിധി പദ്ധതിയിലൂടെ, ഈ സംവിധാനത്തില്‍ കുറഞ്ഞ പങ്കാളിത്തമുള്ളവര്‍ക്കുപോലും പ്രയോജനം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,138 പേരാണ് കോവിഡ്-19 ഇല് നിന്ന് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,95,515 ആണ്. ഇതോടെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 2,76,882 പേരാണ് ചികിത്സയിലുള്ളത്.
ഇന്നത്തെ കണക്കനുസരിച് രാജ്യത്ത് 1218 കോവിഡ് ആശുപത്രികള്‍, 2705 കോവിഡ് ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, 10,301 കോവിഡ് പരിപാലന കേന്ദ്രങ്ങള്‍ എന്നിവയാണുള്ളത് .
ദേശീയ തലത്തില്‍ കോവിഡ് മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞു. ലോകത്തെ മറ്റു പല രാജ്യങ്ങളിലെയും മരണനിരക്കിനേക്കാള്‍ വളരെ കുറവാണിത്.
മരണനിരക്ക് പരമാവധി കുറക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. രാജ്യവ്യാപകമായുള്ള ആശ, എ എന്‍ എം പ്രവര്‍ത്തകര്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സംഘടിത പ്രവര്‍ത്തനം കുടിയേറ്റ തൊഴിലാളികള്‍, തിരിച്ചു നാടുകളിലേക്ക് മടങ്ങുന്നവര്‍ ഉള്‍പടെ ലക്ഷക്കണക്കിന് ആളുകളുടെ ഫലപ്രദമായ നിരീക്ഷണത്തിനും കേസുകളുടെ കോണ്ടാക്ട് ട്രസിങ്ങിനും സഹായിക്കുന്നു.
‘ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,10,24,491 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,83,659 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: