തൃശൂര്‍: ചാലക്കുടി കാടുകുറ്റിയില് വീട്ടിലെ അലമാര തുറന്ന് 12 പവന് സ്വര്‍ണ്ണം മോഷ്ടിച്ചതായി പരാതി. കാടുകുറ്റി തളിയത്ത് ജിബിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജിബിന്‍ വിദേശത്താണ്. ഭാര്യ ഡെയ്സിയും മാതാവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.
സഹോദരന്റെ കുട്ടിയുടെ പള്ളിയിലെ ചടങ്ങുകള്‍ക്ക് വീട്ടിലെത്തിയ മാതാവാണ് രണ്ട് അലമാരകള്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. അലമാരയുടെ താക്കോല്‍ അലമാരയില്‍ തന്നെ കിടന്നിരുന്നതിനാല്‍ പൂട്ട് ഒന്നും പൊളിക്കാതെ തുറന്ന് എടുത്ത നിലയിലായിരുന്നു. രണ്ട് അലമാരയിലുമായുണ്ടായിരുന്ന ഏകദേശം 12 പവന് വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയതായി വീട്ടുകാര്‍ പറഞ്ഞു.
ആഭരണങ്ങള്‍ വെച്ചിരുന്ന ചെപ്പിന് അടുത്തായി മറ്റൊരു ചെപ്പിലിരുന്ന പണം എന്നാല്‍ മോഷ്ടാവിന്റെ ശ്രദ്ധിയില്പ്പെട്ടിട്ടില്ല. സംഭവമറിഞ്ഞ് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ രാമു ബാലചന്ദ്രബോസ് അടക്കമുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: