തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം തന്നെ ആരംഭിക്കും. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓണ്‍ലൈനായി ഏകജാലക സംവിധാനത്തില്‍ത്തന്നെയാകും പ്രവേശന നടപടികള്‍. അപേക്ഷിക്കാന്‍ കൂടുതല്‍ ദിവസം അനുവദിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ഫലം 15നകം വരുന്നതിനാല്‍ എല്ലാവര്ക്കും ആദ്യഘട്ടം തന്നെ അപേക്ഷ നല്‍കാനാകും.
202 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 76 എണ്ണം ഗവണ്മെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അണ് എയ്ഡഡുമാണ്. എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുള്ളത് 32,650 പ്ലസ് വണ്‍ സീറ്റാണ് ആകെ ഉളളത്.
ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് മേഖലയിലുമായി 28,050 സീറ്റുകളും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 4600 സീറ്റുകളുമുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ്ക്വോട്ടാ സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളുമാണ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിനു കീഴിലുള്ളത്. മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതില്‍ 354 എണ്ണം സയന്‍സും 107 എണ്ണം ഹ്യൂമാനിറ്റീസും 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്. ഏറ്റവുമധികം ബാച്ചുകള്‍ ഉളള സ്കൂള്‍ പുതുക്കാട് സെന്റ് ആന്റണീസാണ്. 10 ബാച്ചുകളാണ് ഇവിടെയുള്ളത്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ദ്ധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്മെന്റ് ഘട്ടത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴിയോ അല്ലെങ്കില്‍ സ്വയമോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ് സൈറ്റില്‍ കയറി അഡ്മിഷന് ലിങ്ക് ഓപ്പണ്‍ ചെയ്ത് എസ്എസ്എല്‍സി രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാണ് നടപടികള്‍ക്ക് തുടക്കമിടേണ്ടത്. എന്നാല്‍ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ അവരുടെ പേര് വിവരങ്ങള്‍ സ്വയം ടൈപ്പ് ചെയ്ത് നല്‍കണം.
പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ വിവരങ്ങള്‍ തെറ്റ് കൂടാതെ നല്കാന് ശ്രമിക്കണം. അഡ്മിഷന് അപേക്ഷിക്കുന്ന സ്കൂള്‍ കോഡും തെറ്റ് കൂടാതെ നല്‍കണം. പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിട്ട ശേഷം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പി സഹിതം സ്കൂളില്‍ വെരിഫിക്കേഷന് നല്‍കാം. വിവരങ്ങള്‍ക്ക്: ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം. കരീം: 9447437 201, അസി.കോര്‍ഡിനേറ്റര്‍ ഷാജു ഇ.ഡി: 9446229366.
പ്രതികരിക്കാൻ ഇവിടെ എഴുതുക: