ആലപ്പുഴ: മത്സ്യത്തൊഴിലാളി മേഖലയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയുടെ മുഴുവന്‍ കടല്ത്തീരപ്രദേശത്തും മത്സ്യബന്ധനവും വിപണനവും 16ന് രാത്രി 12 വരെ നിരോധിച്ചു ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ ഉത്തരവായി. ജില്ലയിലെ കടല്‍ത്തീര പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ചു മത്സ്യബന്ധനത്തിനു പോകുന്നതും പരസ്പരം ഇടകലരുന്നതും മത്സ്യവിപണനത്തിനായി ഒട്ടനവധി ആളുകള്‍ ഒരുമിച്ചു കൂടുന്നതും രോഗ ബാധയ്ക്കും സമൂഹ വ്യാപനത്തിനും ഇടയാക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: