കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്നു. ഇന്നലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ ധര്‍ണ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്, ടി. ബാലസോമന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണ, ജയാ സദാനന്ദന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാ മുരളി, അഡ്വ.വി.പി. ശ്രീപദ്മനാഭന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റനീഷ്, പ്രശോഭ് കോട്ടൂളി, എം.സി. ശശീന്ദ്രന്, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന്, ജില്ലാ ട്രഷറര്‍ വി.കെ. ജയന്, എന്‍.പി. രാമദാസ് എന്നിവര്‍ സംബന്ധിച്ചു.
ഇന്ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നാളെ പഞ്ചായത്തു കേന്ദ്രങ്ങളിലും 11ന് വാര്‍ഡു തലങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക.
ബിജെപി ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി ഇന്നലെ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ദേവദാസ് കൂടത്തായി അദ്ധ്യക്ഷനായി. വത്സന് മേടോത്ത്, ടി. ശ്രീനിവാസന്, വി. മുരളി, ബാലന് ദുര്‍ഗ്ഗ, ദിജേഷ്, വിനോദ്, ചോയി എന്നിവര്‍ നേതൃത്വം നല്കി.
മണിയൂര്‍ എളമ്പിലാട് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. എ.സി. ജുധീഷ്, ടി. സജീവന്, അനീഷ് പൈക്കാട്ട്, വി.പി. നിഖില്‍, സി.പി. പ്രകാശന്, ഷിബു, സി.എം. സുരേഷ്, വി. മഹേഷ്, സി.എം. വിജീഷ്, സി.എം. അഖില്‍ എന്നിവര്‍ നേതൃത്വം നല്കി.
മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്, സി.പി. വിനീഷ്, പി.പി. ധനേഷ്, ടി.പി. അനീഷ്, രൂപേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബാലുശ്ശേരിയില്‍ എബിവിപി നഗര്‍ സമിതിയുടേയും യുവമോര്‍ച്ച നിയോജക മണ്ഡലം സമിതിയുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എബിവിപി പ്രതിഷേധം നഗര്‍ പ്രസിഡന്റ് നന്ദകുമാര്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനന്ദു ഉണ്ണികുളം അദ്ധ്യക്ഷനായി. യുവമോര്‍ച്ച പ്രതിഷേധ പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ് ലിബിന് ഭാസ്ക്കര്‍, ജില്ലാ സെക്രട്ടറി മിഥുന് മോഹന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. നിഖില്‍ കുമാര്‍, ജയപ്രസാദ്, അഡ്വ. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി സിവില്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ ധര്‍ണ ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. സിവില്‍ ഏരിയ പ്രസിഡണ്ട് എ.വി. രവികുമാര്‍ അദ്ധ്യക്ഷനായി. കെ. അജയലാല്‍, കെ. വൈഷ്ണവേഷ്, ഹര്‍ഷകുമാര്‍, മമ്മദ് കോയ, ശ്യാം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: