വടകര: കുറ്റ്യാടി- മാഹി കനാലില്‍ കോട്ടപ്പള്ളി ഭാഗത്ത് നിരോധിത വല ഉപയോഗിച്ചു മീന്‍പിടിച്ചവരുടെ വലകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തു. മീന്‍ പിടിക്കാനുപയോഗിച്ച 10 എംഎമ്മിനു താഴെ കണ്ണി വലുപ്പമുള്ള വലകളാണ് പിടികൂടിയത്.
നിലവില്‍ നിയമപ്രകാരം അനുവദിച്ച കണ്ണി വലുപ്പമുള്ള വല ഉപയോഗിച്ചു മത്സ്യബന്ധനം നടത്താന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച ലൈസന്‍സ് വേണം. കനാലില്‍ വല ക്രോസ് ചെയ്തു കെട്ടി മത്സ്യം പിടിക്കുന്നത് മത്സ്യസമ്പത്തില്ലാതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫിഷറീസ് ഡിപാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജുഗുനു, മറൈയിന്‍ എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ എ.കെ. അനീഷ്, സിപിഒ നിതിന്‍, ഫിഷറീസ് സ്റ്റാഫ് മുഹമ്മദ് ഷാ, വിപിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: