പാലക്കാട്: ജില്ലയില്‍ 14 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അതേസമയം ഒമ്പത് പേര് രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളില്‍ നിന്ന് ജൂണ്‍ 19ന് വന്ന 14 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 20 വയസ്സുകാരായ ആറുപേര്‍, 21 വയസ്സുകാരായ മൂന്ന് പേര്,18,19,28,37,39 വയസ്സുകാര്‍ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. 41 പേരടങ്ങുന്ന സംഘമാണ് ജില്ലയിലെത്തി വണ്ടിതാവളത്തുള്ള ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ആദ്യ ദിവസം തന്നെ ക്യാമ്പിലുള്ളവരുടെ സാമ്പിള്‍ പരിശോധനക്കെടുത്തിരുന്നു. ഇതില്‍ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവായത്. ഇനി 21 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
കര്‍ണാടകയില്‍ നിന്നെത്തിയ കാരാകുറുശ്ശി സ്വദേശി (44), അയിലൂര്‍ സ്വദേശി (52), ചെന്നൈയില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങള്‍ (25, സ്ത്രീ, 3 വയസുള്ള ആണ്‍കുട്ടി), ദല്‍ഹിയില്‍ നിന്നും വന്ന കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി(28), സൗദിയില്‍ നിന്നെത്തിയ വിളയൂര്‍ സ്വദേശി (62), കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആണ്‍കുട്ടി), കല്ലടിക്കോട് സ്വദേശി (24), ദുബായില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (54), കപ്പൂര്‍ സ്വദേശി(44), ഖത്തറില്‍ നിന്നെത്തിയ മുണ്ടൂര്‍ സ്വദേശി (26) എന്നിവര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര് മലപ്പുറത്തും മൂന്നു പേര് എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ഇതുവരെ 23788 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 20925 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇന്നലെ 552 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 831 സാമ്പിളുകളും അയച്ചു. ഇനി 2863 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 66319 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 861 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. നിലവില്‍ 12057 പേര് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: