ടൂറിന്‍: പത്ത് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാന്‍ ലഭിച്ച അവസരം യുവന്റസ് നഷ്ടപ്പെടുത്തി. സീരി എയില്‍ എസി മിലാനെതിരെ തുടക്കത്തില്‍ നേടിയ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ച അവര്‍ തോല്‍വി ഏറ്റുവാങ്ങി- രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്. രണ്ടാം പകുതിയിലാണ് ആറു ഗോളുകളും പിറന്നത്.
മിലാനോട് തോറ്റെങ്കിലും യുവന്റസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 31 മത്സരങ്ങളില്‍ 75 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ലാസിയോക്ക് 31 മത്സരങ്ങളില്‍ 68 പോയിന്റാണുള്ളത്. എസി മിലാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ യുവന്റിന് പത്ത് പോയിന്റിന്റെ ലീഡ് നേടാനാകുമായിരുന്നു.
നിലവലെ ചാമ്പ്യന്മാരായ യുവന്റസ് കളിയുടെ തുടക്കത്തില്‍ ചാമ്പ്യന്മാരുടെ കളി തന്നെ പുറത്തെടുത്തു. പക്ഷെ ആദ്യ പകുതിയില്‍ ഗോള്‍ അടിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആറുമിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളുകള്‍ നേടി യുവന്റസ് മുന്നിലെത്തി. 47-ാം മിനിറ്റില്‍ റാബിയോട്ടും 53-ാം മിനിറ്റില്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയുമാണ് ഗോളുകള്‍ നേടിയത്.
രണ്ട് ഗോളുകള്‍ വീണതോടെ മിലാന്‍ ശക്തമായ പോരാട്ടം നടത്തി. 62-ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ച് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. നാലു മിനിറ്റുകള്‍ക്കുശേഷം കെസി അവരുടെ രണ്ടാം ഗോളും കുറിച്ചു.
തൊട്ടടുത്ത നിമിഷത്തില്‍ സ്‌കോര്‍ ചെയ്ത് റാഫേല്‍ ലിയാവോ മിലാനെ മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെ നാലാം ഗോളും നേടി റെബിക്ക്് മിലാന് വിജയം സമ്മാനിച്ചു.
മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ലീസിയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: